
കൊച്ചി: നിരവധി നവാഗത സാഹിത്യകാരന്മാരെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ച് ജസ്റ്റിസ് ഡോ.കെ.സുകുമാരന് കേരള സാഹിത്യവേദിയുടെ സാഹിത്യ കര്‍മ്മശ്രേഷ്ഠ പുരസ്കാരം എറണാകുളം എസ്.എന്‍.വി.സദനം ആഡിറ്റോറിയത്തില്‍ ജി.കെ.പിള്ള തെക്കേടത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ടി.ജെ.വിനോദ് എം.എല്‍.എയും ഡോ.എം.സി.ദിലീപ്കുമാറും ചേര്‍ന്ന് നല്കി.സമ്മേളനം ടി.ജെ.വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഡോ.എം.സി.ദിലീപ്കുമാര്‍, അഡ്വ.ഷിബുരാജ് പണിക്കര്‍,ജസ്റ്റിസ് ഡോ.കെ.സുകുമാരന്‍ , പ്രശാന്ത് വിസ്മയ,സരിത എന്‍.എസ്,ശ്രീകലമോഹന്‍ദാസ്,ഡോ.ജയപ്രകാശ് ശര്‍മ്മ,എസ്.സതീദേവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡോ.ആര്‍.രവീന്ദ്രന്‍ നായര്‍,സെബു.വി.വി,രജനി ഗിരിജാവല്ലഭന്‍,കനകം തുളസി,അക്ബര്‍ റുക്കിയ,ബസ്സി ലാലന്‍,സുകുമാര്‍ അരിക്കുഴ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
Photo Courtesy - Google









